Ultimate magazine theme for WordPress.

ഇവരെ ആരും ക്ഷണിച്ചില്ലല്ലോ?

അടൂരിൽ ഇന്നലെ നടന്ന ഇവാഞ്ചലിസം ബോർഡിൻ്റെ പരസ്യയോഗത്തിലേക്ക് അസംബ്ലീസ് ഓഫ് ഗോഡുകാരായ കെ.ജെ. മാത്യൂ സാറിനെയും, പി ഡി രാജൻ എന്ന ഓട്ടോ ഡ്രൈവറേയും ആരും ക്ഷണിച്ചില്ല. പിന്നെ അവർ എങ്ങനെ ശാരോൻകാർ നടത്തിയ പരസ്യയോഗത്തിൻ്റെ ഭാഗമായി.അതാണ് സുവിശേഷത്തിൻ്റെ മഹാത്മ്യവും ശക്തിയും.

പി.ഡി രാജൻ എന്ന ഓട്ടോ ഡ്രൈവർ ആദ്യം പരസ്യയോഗം നടത്തിയ നെല്ലിമുകളിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. അദ്ദ്ദേഹം നന്നായി പാടും എന്ന് ബിനു എബ്രഹാം പാസ്റ്റർ പറഞ്ഞപ്പോൾ ഒരു പാട്ട് പാടാൻ അവസരം കൊടുത്തു.ഓ മനിതനേ എന്ന തമിഴ് പാട്ട് മനോഹരമായി പാടി. അതിനു ശേഷം ഓട്ടോറിക്ഷ ഒരു വീട്ടിൽ കയറ്റിയിട്ട് ഞങ്ങളോടൊപ്പം അവസാനത്തെ പരസ്യയോഗം നടന്ന അടൂർ ടൗണിൽ വരെ വന്നു.

കെ.ജെ മാത്യൂ സാർ ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി.തെരുവിൽ സുവിശേഷ പ്രസംഗം കണ്ടപ്പോൾ വണ്ടി നിറുത്തി താനും ഭാര്യയും അവിടെ ഇറങ്ങി. സന്ദേശത്തിൻ്റെ അവസാന സമയത്ത് ശ്രീയേശുനാമം എന്ന ഗാനം ഞങ്ങളോടോപ്പം കൈയടിച്ച് പാടി മുദ്രാവാക്യം ഏറ്റ് ചൊല്ലി അവസാനം ആ ദേശത്തിനു വേണ്ടി പ്രാർത്ഥിച്ചു.മാത്രമല്ല ഒരു നല്ല കൂട്ടായ്മയും കാണിച്ചിട്ട് താൻ സന്തോഷത്തോടെ കടന്നുപോയി.

സുവിശേഷ പ്രഘോഷണത്തിന് വെക്തിയോ, സംഘടനയോ, സമൂഹമോ, പ്രോട്ടോകോളോ ഒന്നും നമ്മെ തടയാൻ പാടില്ല. അങ്ങനെ എന്തെങ്കിലും നമ്മെ തടയുന്നുവെങ്കിൽ അത് നമ്മുടെ മനസ്സിലെ മലിനതയാണ് വെളിപ്പെടുന്നത്.

ചിലർ ഈ മാലിന്യം ചുമന്നുകൊണ്ട് നടക്കുന്നവരാണ്. അവരുടെ ന്യായീകരണങ്ങൾ കേൾക്കുമ്പോൾ ഇവർ ഇത്ര നിസാരന്മാരാണല്ലോ എന്ന് തോന്നിപ്പോകും. ഞങ്ങളെ അറിയിച്ചില്ല, വെക്തിപരമായി ക്ഷണിച്ചില്ല. ഇങ്ങനെ എന്തെല്ലാം !

സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം എന്ന ചിന്ത ഉള്ളിൽ ഉള്ളവർക്കും ദൈവസ്നേഹത്തിൻ്റെ നിർമ്മലത ഉള്ളിൽ തങ്ങിനിൽക്കുന്നവർക്കും സുവിശേഷം അറിയിക്കുന്നവരെ കാണുമ്പോൾ ഹൃദയം തുടിക്കും മനസ്സ് ത്രസ്സിക്കും. ആരും ക്ഷണിച്ചില്ലെങ്കിലും അറിയാതെ അതിൻ്റെ ഭാഗമാകും.

അല്ലാത്തവർ വില കുറഞ്ഞ ആരോപണങ്ങൾ പറഞ്ഞ് ജീവിതത്തെ പാഴും ശുന്യവുമാക്കും.

സുവിശേഷത്തിന് വേണ്ടി സഭാവെത്യാസമന്യേ ഒരുമിക്കാം. എല്ലാ വൈര്യങ്ങളും മറക്കാം. യേശുവിനെ ഉയർത്താം.

Leave A Reply

Your email address will not be published.