Ultimate magazine theme for WordPress.

യു.എസ് പൊളിറ്റിക്കല്‍ അഫയേഴ്സ് ഉന്നത ഉദ്യോഗസ്ഥ വിക്ടോറിയ നുലാന്‍ഡുമായി നൈജീരിയന്‍ മെത്രാൻ കൂടിക്കാഴ്ച നടത്തി

വാഷിംഗ്‌ടണ്‍ ഡി.സി: നാല്‍പ്പതിലേറെ ക്രൈസ്തവ വിശ്വാസികളുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥ നൈജീരിയയിലെ പ്രാദേശിക മെത്രാനുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ജേഴ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്മിത്ത് നൈജീരിയന്‍ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സൂം ടെലികോണ്‍ഫറന്‍സു വഴിയായിരുന്നു യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പൊളിറ്റിക്കല്‍ അഫയേഴ്സ് വിക്ടോറിയ നുലാന്‍ഡും ബിഷപ്പ് ജൂഡ് ആറോഗുണ്ടാഡെയുമായുള്ള കൂടിക്കാഴ്ച. തെക്കന്‍ മേഖലയിലുള്ള ക്രിസ്തീയ ഭൂരിപക്ഷ മേഖലകളിലേക്കും, എണ്ണ ഉല്‍പ്പാദന മേഖലകളിലേക്കും ആക്രമണങ്ങള്‍ പടരുന്നത് ആശങ്കാജനകമാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയില്‍ 21.6 കോടി ജനങ്ങളാണ് ഉള്ളത്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ലെന്ന്‍ സ്മിത്ത് ചൂണ്ടിക്കാട്ടി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അന്താരാഷ്ട്ര മതസ്വാതന്ത്യം സംബന്ധിച്ച തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ \’ഓപ്പണ്‍ഡോഴ്സ് യു.എസ്.എ\’ യുടെ കണക്കനുസരിച്ച് നൈജീരിയയില്‍ ഓരോ രണ്ടു മണിക്കൂറിലും ഓരോ ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം സ്മിത്ത് തന്റെ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ട മൊത്തം ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 80% നൈജീരിയയില്‍ ആണെന്നാണ് ഓപ്പണ്‍ഡോഴ്സ് പറയുന്നത്.

Leave A Reply

Your email address will not be published.