Ultimate magazine theme for WordPress.

ഐ.പി.സി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം

ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ ജോയ് പാപ്പച്ചൻ ( ജോയിൻ്റ് സെക്രട്ടറി), ബ്രദർ പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പടെ 30 പേരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു.
ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആഗസ്റ്റ് 17-ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ റ്റി എസ് മാത്യുസ് അദ്ധ്യക്ഷനായിരുന്നു. ഐ പി സി ദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു . സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ് അനുഗ്രഹ പ്രാർഥനയും നടത്തി. പാസ്റ്റർ റ്റി എസ് മാത്യുസ് ഇലക്ഷൻ കമ്മീഷണറും പാസ്റ്റർ പി വി ജെയിംസ് റിട്ടേണിംഗ് ഓഫീസറും പാസ്റ്റർ കെ പി ജോർജ് ഇലക്ഷൻ ഓഫീസറും ആയിരുന്നു

Sharjah city AG

Comments are closed.