വാഷിംഗ്ടൺ : തങ്ങൾക്കും നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ആഗ്രഹം പ്രകടിപ്പിച്ചു.
ബഹിരാകാശ നിലയത്തിൽ നിന്ന് വെള്ളിയാഴ്ച സുനിത വില്യംസും ബുച്ച് വിൽമോറും നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഇപ്രകാരം പറഞ്ഞതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്റ്റാർലൈനർ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പത്രസമ്മേളനം നടന്നത്.പൗരന്മാർ വഹിക്കുന്ന ‘പ്രധാന പങ്ക്’ വോട്ടിംഗിനെ വിശേഷിപ്പിച്ചുകൊണ്ട് തങ്ങൾ ഒരു ബാലറ്റിന് അഭ്യർത്ഥിച്ചതായി ബഹിരാകാശ സഞ്ചാരികൾ പറഞ്ഞു. ‘ഞാൻ ഇന്ന് ഒരു ബാലറ്റിനുള്ള എന്റെ അഭ്യർത്ഥന അയച്ചു, വാസ്തവത്തിൽ, അത് രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് ലഭിക്കും,’ വിൽമോർ പറഞ്ഞു.

Comments are closed.