Ultimate magazine theme for WordPress.

ഗാസയിലേക്കെത്തുന്ന സഹായങ്ങൾ ഹമാസ് തീവ്രവാദികൾ മോഷ്ടിക്കുന്നു

ഗാസ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗാസയിലേക്ക് എത്തിയ സഹായങ്ങൾ മോഷ്ടിച്ച് ഹമാസ് തീവ്രവാദികൾ. തട്ടിയെടുത്ത സഹായ സാമഗ്രികളും ഭക്ഷണസാധനങ്ങളും മരുന്നുകളും കൊണ്ട് നിലവിലുള്ള ഗോഡൗണുകൾ നിറഞ്ഞതിനാൽ ഇവ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ഹമാസ്.

ഹമാസ് തീവ്രവാദികൾ തമ്മിലുള്ള ആശയവിനിമയം ചോർന്നതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. അധികമായ സഹായ സാമഗ്രികൾ നിലവിലുള്ള സംഭരണശാലകളിൽ നിന്ന് ഖാൻ യൂനിസിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ചോർന്നത്. ഡീസലും മറ്റ് സാധനങ്ങളും നിറച്ച നിരവധി ട്രക്കുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവിടെ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് അയക്കട്ടെ എന്നാണ് ചോർന്ന ഫോൺ സംഭാഷണത്തിൽ ഒരാൾ ചോദിച്ചത്. എന്നാൽ തങ്ങളുടെ പക്കലും അധികമാണെന്നും അവ തങ്ങളും വേറെ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണെന്നും ആദ്യത്തെ കേന്ദ്രത്തിൽ നിന്നും മറുപടി കിട്ടി. എങ്കിൽ ഇവ ഖാൻ യൂനിസിലേക്ക് മാറ്റാം എന്ന തീരുമാനത്തിലാണ് ഇരുവരുടെയും സംഭാഷണം അവസാനിക്കുന്നത്.

Sharjah city AG

Comments are closed.