Official Website

മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നു; പരാതി നൽകി സിസ്റ്റർ ലൂസി കളപ്പുരയ്ക്ൽ

0 234

വയനാട് : മാനന്തവാടി കാരക്കമല എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസിൽ പരാതി നൽകി. മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് ലൂസി കളപ്പുര സത്യാഗ്രഹം നടത്തുന്നത്. രണ്ടാഴ്ചയോളമായി സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരത്തിലാണ്. കാരക്കാമല എഫ്സിസി മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം. ഈ മാസം ആറിന് മഠത്തിൽ വച്ച് മറ്റ് അംഗങ്ങൾ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ച് സിസ്റ്റർ ലൂസി വെള്ളമുണ്ട പൊലീസിൽ പരാതി നൽകി. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങൾ തുടരുകയാണ്. ഭക്ഷണം ഉൾപ്പെടെ നിഷേധിക്കുകയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും ലൂസി കളപ്പുര പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് ലൂസി കളപ്പുരയുടെ മൊഴി രേഖപ്പെടുത്തി.

Comments
Loading...
%d bloggers like this: