Ultimate magazine theme for WordPress.

സ്റ്റീഫൻ ദേവസ്യക്ക് ഫ്രഞ്ച് സർബോൺ സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി

പാരീസ്: സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യയെ തേടി അന്താരാഷ്ട്ര അംഗീകാരം. സംഗീത രംഗത്തെ അസാധാരണ സംഭാവനകൾ പരിഗണിച്ച് ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ സർബോൺ സർവകലാശാല അദ്ദേഹത്തിന് സംഗീതത്തിൽ ഡോക്ടറേറ്റ് ബഹുമതി സമ്മാനിച്ചു.

സർവകലാശാലയിൽ നടന്ന ചടങ്ങിൽ ചാൻസലർ ഡോ. പിയർ ലെക്ലർ ബഹുമതി നൽകി. സ്റ്റീഫൻ ദേവസ്യയുടെ സംഗീത യാത്രയെ ഡോ. ലെക്ലർ വിശേഷിപ്പിച്ചത് ആഗോളതലത്തിൽ ഇന്ത്യൻ സംഗീതത്തിൻ്റെ മാന്യത ഉയർത്തിപ്പിടിച്ച നവോത്ഥാന യാത്ര എന്നാണ്. കേരളത്തിൽ നിന്നാരംഭിച്ച സ്റ്റീഫൻ ദേവസ്യയുടെ യാത്ര ലോകവേദികളിൽ തൻ്റേതായ ഒരിടം കണ്ടെത്തി. ഐപിസി ഒറ്റപ്പാലം സഭാംഗങ്ങളായ പി.കെ. ദേവസ്യയുടെയും കുഞ്ഞുമോൾ ദേവസ്യയുടെയും രണ്ടാമത്തെ മകനാണ് സ്റ്റീഫൻ. സാം ദേവസ്യയാണ് സഹോദരൻ.

Sharjah city AG

Comments are closed.