തിരുവല്ല: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം മാർത്തോമ്മ സഭാ പരമാദ്ധ്യക്ഷൻ തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തക്ക് ബസേലിയോസ് ക്‌ളീമീസ് കർദിനാൾ കത്തോലിക്ക ബാവ സമ്മാനിച്ചു. ആന്റോ ആന്റണി എം. പി. അക്കീരമൺ കാളിദാസ ഭട്ടതിരി, പ്രൊഫ. പി. ജെ. കുര്യൻ, ഡോ. സിറിയക് തോമസ്, ഡോ. യോഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫർഗൻ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. മാത്യു റ്റി തോമസ് എം എൽ എ, അഡ്വ. വർഗീസ് മാമ്മൻ, റവ. തോമസ് ജോൺ, റവ. ബെനോജി കെ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.