Ultimate magazine theme for WordPress.

ഇന്ത്യയിൽ പീഡനം അനുഭവിച്ച മിഷണറി കുടുംബങ്ങളുടെ സമ്മേളനം യുഎഇയിൽ

ഷാർജ: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ സുവിശേഷത്തിനായി പീഡീപ്പിക്കപ്പെടുന്ന ഓരോ മിഷണറി കുടുംബത്തെ അവരുടെ ജീവതത്തിൽ ആദ്യമായി യുഎഇയിൽ എത്തിച്ച് അനുഭവങ്ങൾ പങ്കുവച്ചത് ആരുടെയും കണ്ണുകൾ ഈറനണിയിച്ചു. കർത്താവിനായി അടികൊണ്ടും ജയിലിൽ കിടന്നും പട്ടിണി അനുഭവിച്ചും കഴിഞ്ഞവരാണ് ഈ മിഷനറി കുടുംബങ്ങൾ.

ബാക്ക് ടു ദ ക്രോസ്സ് നാഷണൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം യുഎഇയുടെ ചരിത്രത്തിൽ ആദ്യമാണ്. നവംബർ 9 ശനിയാഴ്ച വൈകിട്ട് ആറിന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജിസിസിയിലെ ആറു രാജ്യങ്ങളിൽനിന്നും യുഎ ഇയിലെ ഏഴ് എമിരേറ്റ്സിൽ നിന്നും വിശ്വാസ സമൂഹം പങ്കെടുത്തു. പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ ജോർജ് പി. ചാക്കോ (യുഎസ്എ) എന്നിവർ മുഖ്യ സന്ദേശം നൽകി.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ റവ. ഡോ. വിൽസൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. പാസ്റ്റർ കാലേബ് ജീ ജോർജ് നേതൃത്വം നൽകി.

 

 

 

 

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.