ബംഗളൂരു : തെരുവുനായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കാനുള്ള ബംഗളൂരു നഗരസഭയുടെ (ബി.ബി.എം.പി) പദ്ധതിക്കെതിരെ നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി നോട്ടീസയച്ചു. സേവ് അവർ ആനിമൽസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നടപടി.
ഈ പദ്ധതി നടപ്പാക്കാൻ ബി.ബി.എം.പിക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.തെരുവുനായ്ക്കളെ നിരീക്ഷിക്കാനും നായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാനായുള്ള പ്രതിരോധ കുത്തിവെപ്പ് നൽകാനുമാണ് അവയുടെ ദേഹത്ത് ചിപ്പുകൾ ഘടിപ്പിക്കാൻ ബി.ബി.എം.പി പദ്ധതി തയാറാക്കിയത്.
വാർത്ത:പാ. ഫ്രെഡി കൂർഗ്
