അഞ്ചൽ : മീൻകുളം ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 11 വരെ സുവിശേഷ മഹായോഗവും ക്രിസ്തീയ സംഗീതവിരുന്നും സഭാ ഗ്രൗണ്ടിൽ നടക്കും. ഏപ്രിൽ 8നു നടക്കുന്ന പ്രഥമ സമ്മേളനത്തിൽ ഇന്ത്യപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭകളുടെ ജനറൽ സെക്രട്ടറി റവ : കെ. എസ് മാത്യു സുവിശേഷ മഹായോഗം ഉദ് ഘാടനം ചെയ്യും. ഡോ : സുനിൽ ദേവ്. ഇവാ : പി. ജി ജെയിംസ്, ഇവാ : ചാണ്ടപിള്ള ഫിലിപ്പ്,ഡോ : സാം തോമസ് തുടങ്ങിയ കർതൃ ദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ : ഷാജുനാരായണനും സംഘവും ഗാനങ്ങൾ ആലപിക്കും സഭാ പാസ്റ്റർ ബി ജോണി, സെക്രട്ടറി ബ്രദർ ജി കോശി വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

Comments are closed.