തിരുവനതപുരം : പീപ്പിൾ ട്രീ മൂവ്മെന്റും ഭാരത് മിഷനും സംയുക്തമായി സംഘടിപ്പിച്ച ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വിജയകരമായി നടന്നു. മാർച്ച് 23 മുതൽ 25 വരെയുള്ള തീയതികളിൽ നടന്ന ഈ സമ്മേളനങ്ങളിൽ നിരവധി പാസ്റ്റർമാരും സുവിശേഷ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള സഹോദരി സഹോദരന്മാരും സജീവമായി പങ്കെടുത്തു. ദൈവവചനം ആഴത്തിൽ പഠിക്കുക, അത് മറ്റുള്ളവർക്ക് പകർന്നു നൽകുക, യേശുവിന്റെ യഥാർത്ഥ ശിഷ്യരാക്കി മാറ്റുക എന്നതായിരുന്നു ഈ കോൺഫറൻസിന്റെ പ്രധാന ചിന്താവിഷയം.
ഓപ്പറേഷൻ അഗാപ്പെ സിഇഒ ഡോ. അലക്സാണ്ടർ എബ്രഹാം വിവിധ ക്ലാസ്സുകൾക്കും സെഷനുകൾക്കും നേതൃത്വം നൽകി. പീപ്പിൾ ട്രീ മൂവ്മെന്റ് ഇന്ത്യ-സൗത്ത് ഏഷ്യ ഡയറക്ടർ പാസ്റ്റർ ജെറിൻ കുര്യാക്കോസ്, ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവക്കാല, കേരള കോർഡിനേറ്റർ ജെയ്സൺ സോളമൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സുവിശേഷ വേലയിൽ പുതിയ ഉൾക്കാഴ്ചകൾ നൽകാനും വിശ്വാസികളെ ആത്മീയമായി സജ്ജരാക്കാനും ഈ സമ്മേളനം വലിയ പങ്കുവഹിച്ചു.

Comments are closed.