Official Website

“മാസ്കില്ലാത്ത കാലം വരും; കോവിഡ് ഉടന്‍ അവസാനിക്കു”മെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്

0 288

വാഷിംഗ്‌ടൺ: ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നൊരു ശുഭവാര്‍ത്ത എത്തിയിരിക്കുകയാണ്. ലോകമാകെ നാശം വിതച്ചുകൊണ്ടിരിക്കുന്ന മഹാമാരി ഉടന്‍ അവസാനിക്കുമെന്ന് വ്യക്തമാക്കുകയാണ് വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോ. കുതുബ് മഹ്മൂദിന്‍റെതാണ് പ്രതീക്ഷ നൽകുന്ന വാക്കുകൾ. വാക്സിനേഷന്‍ കോവിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധമാണെന്നും മഹാമാരിക്ക് അധികകാലം നീണ്ടുനില്‍ക്കാനാവില്ലെന്നും മഹ്മൂദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
”കോവിഡിന് ഇനിയും അധിക നാൾ നിലനിൽക്കാനാകില്ല, അതിന്‍റെ അന്ത്യം വളരെ അടുത്തുതന്നെയുണ്ട്. ഈ ചെസ്സ് ഗെയിമിൽ വിജയികളൊന്നുമില്ലെന്ന് ഞാൻ പറയും, ഇത് ഒരു സമനിലയാകും, അവിടെ വൈറസ് ഒളിച്ചിരിക്കുകയും യഥാർത്ഥത്തിൽ നമ്മൾ വിജയിക്കുകയും ചെയ്യും. മാസ്കില്‍ നിന്നും നമുക്ക് പുറത്തുവരാന്‍ സാധിക്കും. നമ്മള്‍ മുന്നോട്ടു തന്നെ പോകും. ഈ വര്‍ഷം തന്നെ മഹമാരിക്ക് അവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.

Comments
Loading...
%d bloggers like this: