Ultimate magazine theme for WordPress.

അ​ഫ്ഗാ​ൻ ഇ​ര​ട്ട ഭൂ​ച​ല​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ബാ​ദ്ഗി​സി​ൽ ഉ​ണ്ടാ​യ ഇ​ര​ട്ട ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മാ​ണ്. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഖാ​ദി​സ് ജി​ല്ല​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.9 ഉം 5.6 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. വീ​ടു​ക​ൾ ത​ക​ർ​ന്ന് വീ​ണാ​ണ് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. എ​ഴു​ന്നൂ​റോ​ളം വീ​ടു​ക​ൾ ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ദ്യ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം ര​ണ്ടാ​മ​തും ഭൂ​ക​മ്പം ഉ​ണ്ടാ​യി.

Leave A Reply

Your email address will not be published.