സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി മലയാളി സിസ്റ്റര്‍ ടെറസിറ്റ
കൊച്ചി :സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ടെറസിറ്റ ഇടയാടിൽ തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഈ സന്യാസസമൂഹത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സുപ്പീരിയർ ജനറലാണ് സിസ്റ്റർ ടെറസിറ്റ. മുട്ടുചിറ ഇടയാടിൽ ജോൺ-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സന്യാസ സമൂഹത്തിൽ നിരവധി ശുശ്രൂഷകൾ നിർവഹിച്ചിട്ടുള്ള സിസ്റ്റർ ടെറസിറ്റ കേരളത്തിലെയും ഇറ്റലിയിലെയും വിവിധ മഠങ്ങളിലും സേവമനുഷ്ഠിച്ചിട്ടുണ്ട്.