Ultimate magazine theme for WordPress.

കർണാടകയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: 6 പേർക്ക് പരിക്ക്

ബാംഗ്ലൂർ : കർണാടകയിലെ ദാവൻഗെരെ തുർച്ചഘട്ട ഗ്രാമത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഒരു വീട്ടിലെ ആറു പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാത്രിയിൽ റഗുലേറ്റർ ഓഫ് ചെയ്‌തിരുന്നില്ലെന്നും രാവിലെ വീട്ടുകാരിൽ ഒരാൾ അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.