വിളംമ്പര റാലി ഇന്ന് മുതൽ
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ശതാബ്ദി കൺവൻഷൻ്റെ ഭാഗമായി ജനുവരി 11, 12 തീയതികളിൽ ശതാബ്ദി കൺവൻഷൻ വിളംമ്പര റാലി നടത്തുന്നു. മൂന്ന് മേഖല റാലികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
1, തെക്കൻമേഖല: 1923-ൽ കൺവൻഷൻ നടന്ന ആറാട്ടുപുഴയിൽ നിന്നും ആരംഭിച്ച് കോഴഞ്ചേരി, റാന്നി, എരുമേലി, മല്ലപ്പള്ളി, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്ത് എത്തും പാ. കെ.ജെ.ജയിംസ്, ക്യാപ്റ്റൻ പാ. ജോൺ ജോസഫ് വൈസ്. ക്യാപ്റ്റൻ
2, കിഴക്കൻ മേഖല : കാഞ്ഞിരപ്പള്ളി നിന്നും ആരംഭിച്ച് മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, കട്ടപ്പന, ചെറുതോണി, അടിമാലി, വണ്ണപ്പുറം, തൊടുപുഴ, പാല, മണർകാട് വഴി കോട്ടയത്ത് എത്തും. റവ. എൻ.എ.തോമസ്ക്കുട്ടി ക്യാപ്റ്റൻ പാ. ജോസ് വി ദാനിയേൽ വൈസ് ക്യാപ്റ്റൻ
3,വടക്കൻ മേഖല : ത്യശ്ശൂർ ചേലക്കരയിൽ നിന്നും ആരംഭിച്ച് വാണിയംപാറ, പീച്ചി, മാന്നാംമംഗലം, ആമ്പല്ലൂർ, ചാലക്കുടി, അങ്കമാലി, പെരുംമ്പാവൂർ, മൂവാറ്റുപുഴ, പിറവം, വെള്ളൂർ, കടുതുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയത്ത് എത്തും. പാ. സി. ജെ. വർഗ്ഗീസ് ക്യാപ്റ്റൻ പാ. ജോസഫ് തോമസ് വൈസ് ക്യാപ്റ്റൻ 12-ാം തീയതി 4മണിക്ക് നാഗമ്പടം മൈതാനത്തു എത്തി ചേരുന്ന മൂന്ന് റാലികളും അവിടെ നിന്നും നിരവധി വാഹനങ്ങളും ദൈവമക്കളും ചേർന്ന് കോട്ടയം നഗരം ചുറ്റി റാലി പഴയ പോലീസ് മൈതാനത്തു സമാപിക്കും. സമാപന സമ്മേളനത്തിൽ വിവിധ പെന്തക്കോസ്തു നേതാക്കന്മാർ, വിവിധ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്നവർ ആശംസകൾ അറിയിക്കും.
