Ultimate magazine theme for WordPress.

സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ജനുവരി 14 ന്

മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷകൻ

തിരുവല്ല : ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ
ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ജനുവരി 14 ന് വൈകിട്ട് 4 മണിക്ക് തിരുവല്ല ഐപിസി പ്രയർ സെന്റർ ഹാളിൽ നടക്കും.
അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടിവി ചെയർമാൻ ഡോ. കെ സി ജോൺ ഉദ്ഘാടനം നിർവഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. ജോൺസൺ മേലേടം (ഡാളസ്സ്) ആമുഖ സന്ദേശം നൽകും.

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ഏറ്റുവാങ്ങും. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ പങ്കെടുക്കുമെന്ന്
ജനറൽ സെക്രട്ടറി
ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.

Leave A Reply

Your email address will not be published.