റോം : കോട്ടയം അതിരൂപതാ പ്രതിനിധികൾ റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യക്ഷന് അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്കരുടെ നിവേദനം ഓറിയന്റൽ കോൺഗ്രിഗേഷൻ പ്രീഫെറ്റ് കർദിനാൾ ക്ലൗഡിയോ ഗുജെറോത്തിക്കു സമർപ്പിച്ച് ചർച്ചകൾ നടത്തിയതിനുശേഷമാണ് മാർപാപ്പയെ സന്ദർശിച്ചത്. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, ബാബു പറമ്പടത്തുമലയിൽ, ബേബി മുളവേലിപ്പുറത്ത്, അഡ്വ. അജി കോയിക്കൽ, ജോണിസ് പി. സ്റ്റീഫൻ എന്നിവരാണ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്

Comments are closed.