Ultimate magazine theme for WordPress.

തീവ്രവാദികളുടെ ഇടയിൽ തട്ടിക്കൊണ്ടുപോകൽ ഒരു ബിസിനസ്സാണെന്ന് നൈജീരിയയിലെ വൈദികൻ

നൈജീരിയ : തീവ്രവാദികളുടെ ഇടയിൽ തട്ടിക്കൊണ്ടുപോകൽ ഒരു ബിസിനസ്സാണെന്ന് സെന്റ് പോൾ നാഷണൽ മിഷനറി സെമിനാരിയുടെ റെക്ടർ ഫാ. റെയ്മണ്ട് ഒലുസസൻ ഐന. നൈജീരിയയിലെ കത്തോലിക്കാ പുരോഹിതന്മാർ തട്ടിക്കൊണ്ടുപോകുന്നവരുടെ പ്രധാന ലക്ഷ്യമായി തീർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരു കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടുപോയാൽ, മോചനദ്രവ്യമായി വലിയ തുക നൽകുകയല്ലാതെ സഭയ്ക്ക് മറ്റൊരു മാർഗവുമില്ലെന്ന് തട്ടിക്കൊണ്ടുപോയവർ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ അക്രമികൾ ലക്ഷ്യമിടുന്നതിന് നിരവധി ഘടകങ്ങളുണ്ടാകാം. അത് ഇസ്ലാമിക മതമൗലികവാദം മാത്രമായിരിക്കണമെന്നില്ല. സഭ വളരെ സമ്പന്നമാണെന്ന് വിശ്വസിക്കുന്നതിനാലാണ് സഭയെ ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.