ന്യൂയോർക് : അമേരിക്കയിലെ ജയിലുകളിലുള്ള ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ്. ഫെഡറൽ ജയിലുകളിൽ കഴിയുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റാനാണ് ട്രംപിന്റെ നിർദ്ദേശം.
ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാർക്ക് നിഷേധിക്കാനും ട്രംപിൻ്റെ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഏകലിംഗ തടവറകൾക്കായി വാദിക്കുന്ന വിമൻസ് ലിബറേഷൻ ഫ്രണ്ട് ട്രംപിൻ്റെ നീക്കത്തെ വലിയ വിജയമെന്നാണ് നിരീക്ഷിക്കുന്നത്. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം.

Comments are closed.