അടൂർ: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലിക്ക് മുന്നോടിയായി നടത്തുന്ന ക്ലർജി പ്രീ അസംബ്ലി ഒക്ടോബർ 1 ന് അടൂർ മണക്കാല മാർത്തോമ്മാ ഗുരുകുലത്തിൽ നടക്കും. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ജോസ് ജോർജ് മുഖ്യ അതിഥിയായിരിക്കും. ഫാ. നൈനാൻ വി ജോർജ് മുഖ്യ സന്ദേശം നൽകും. ഡോ. പ്രകാശ് പി തോമസ്, റവ. എ ആർ നോബിൾ എന്നിവർ വിഷയാവതരണം നടത്തും.

Comments are closed.