Ultimate magazine theme for WordPress.

ഏ. ജി ഇവഞ്ചാലിസം കേരള വിമോചന യാത്ര മലബാർ പര്യടനം പൂർത്തിയാക്കി

വാർത്താ:- രാജീവ്‌ ജോൺ പൂഴനാട്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർട്മെന്റ് ന്റെ കേരള വിമോചന യാത്ര മലബാർ പര്യടനം പൂർത്തിയാക്കി. തിങ്കൾ മുതൽ മധ്യതിരുവിതാംകൂറിൽ യാത്ര നടത്തും. നവംബർ ഒന്നിന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര പതിനേഴിന് തിരുവനന്തപുരത്തു സമാപിക്കും. ഇവഞ്ചാലിസം ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ ജാഥ ക്യാപ്റ്റൻ ആയി സേവനമനുഷ്ടിക്കുന്നു. സെക്രട്ടറി പാസ്റ്റർ ബിജു പി എസ് സ്
ട്രെഷറാർ പാസ്റ്റർ അജി കുമാർ സ്റ്റീഫൻ, പാസ്റ്റർമാരായ രാജീവ്‌ ജോൺ പൂഴനാട്, അജീഷ് എം, അനീഷ് ഉമ്മൻ, ഷിബു മണി,ജോൺസൻ മാമൻ, ബിജു തങ്കച്ചൻ,കെ കെ മാത്യു, എം പി സജി,എന്നിവർ പ്രസംഗിച്ചു.പാസ്റ്റർമാരായ ഷാജി സാമൂവേൽ,വിനീത് എൻ വി, ദീപു പോൾ, മോൻസി ജോസ് എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി . ബ്രദർ സിബു പപ്പച്ചന്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം നടത്തി.നാൽപതോളം പരസ്യ യോഗങ്ങളും, പതിനായിരത്തിൽ അധികം ലഘുലേഖകളും,മൂന്ന് പൊതു സുവിശേഷ യോഗങ്ങളും നടത്തി.

Sharjah city AG
Leave A Reply

Your email address will not be published.