ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ജലസേചന വകുപ്പുമന്ത്രിക്ക് നിവേദനം കൈമാറി
ഇടുക്കി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുനപരിശോധനയോടുകൂടി നിയമസഭയിൽ ചർച്ച ചെയ്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എം.എൽ.എ മാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ കേരളാ ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് നിവേദനം കൈമാറി.
കട്ടപ്പന പിഡബ്ലിയുഡി റെസ്റ്റു ഹൗസിൽ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാ. സുരേഷ് പനയ്ക്കമുറി നിവേദനം കൈമാറി. ഇടുക്കി ജില്ലാ കളക്ടർ, എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, എ രാജാ, പി ജെ ജോസഫ് എന്നിവർക്കും നിവേദനങ്ങൾ കൈമാറി. പാ. തോംസൺ പി ജോഷ്വാ, പാ. കെ കെ ഉല്ലാസ്, പാ. എം എം ബാബു, പാ. സജിത്ത് ദാസ്, പാ. ഇ കെ ജോയി, പാ. ഹാനോക്ക് കെ എച്ച്, പാ. വെള്ളയ്യൻ, പാ. പീറ്റർ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. വരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും ബാക്കിയുള്ള എംഎൽഎമാർക്കും ജില്ലാ കളക്ടർമാർക്കും നിവേദനങ്ങൾ കൈമാറും എന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.