വാഷിംഗ്ടൺ : ഗാസയെ നശിപ്പിക്കാൻ ഇസ്രയേൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിൻ്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് സംഘടന ഇപ്രകാരം പറഞ്ഞത്.
“മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം കാരണമാകുന്നു” എന്നാണ് യുഎൻ സമിതിയുടെ ആരോപണം. “ഗാസയിലെ ഉപരോധം, മാനുഷികസഹായം തടസ്സപ്പെടുത്തൽ, ആവർത്തിച്ചുള്ള യുഎൻ അഭ്യർഥനകളും രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകളും സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽ മനഃപൂർവം മരണത്തിനും പട്ടിണിക്കും കാരണക്കാരാകുന്നു.
