Ultimate magazine theme for WordPress.

പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും, കനത്ത സുരക്ഷയിൽ അമേരിക്ക

വാഷിങ്ടൺ: വിവാദങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പിനും ക്യാപിറ്റോൾ കലാപത്തിനും ശേഷം അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. രാജ്യത്തിന്‍റെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാവുക. ക്യാപിറ്റോൾ കലാപ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് വാഷിങ്ടണിലുള്ളത്. ട്രംപ് അനുകൂലികൾ അക്രമം നടത്തിയേക്കുമെന്ന് സുരക്ഷാ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനാരോഹണ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിൽ എത്തി. അതേസമയം തന്നെ നാഷണൽ ഗാർഡ് ട്രൂപ്സിലെ 12 അംഗങ്ങളെ ചടങ്ങിന്‍റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റിയിരിക്കുകയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് 12 പേരെ മാറ്റി നിർത്തിയതെന്ന് നാഷണൽ ഗാർഡ് ബ്യൂറോ ചീഫ്, ജനറൽ ഡാനിയേൽ ഹോകാൻസൺ പറഞ്ഞു.

ട്രംപ് അനുകൂലികൾ അക്രമത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. രണ്ടായിരത്തോളം സായുധ നാഷണൽ ഗാർഡ് അംഗങ്ങളാണ് പാർലമെന്‍റ് മന്ദിരത്തിനും വൈറ്റ് ഹൗസിനും സുരക്ഷയൊരുക്കുന്നത്. വാഷിങ്ടൺ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Leave A Reply

Your email address will not be published.