Ultimate magazine theme for WordPress.

ചരിത്രം കുറിച്ച് ജസ്മീറ്റ് കൗര്‍; കാലിഫോര്‍ണിയ അസംബ്ലിയിലേക്കു ജയിച്ച് സിഖ് വനിത

സാക്രമെന്റൊ:കാലിഫോര്‍ണിയാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ സിഖ് വനിത ഡോ. ജസ്മീറ്റ് കൗര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ സിഖ് വനിത കലിഫോര്‍ണിയ അസംബ്ലിയില്‍ അംഗമാകുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി 35 അസംബ്ലി ഡിസ്ട്രിക്ടിക് നിന്നും മത്സരിച്ച കൗര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ലറ്റീഷ പെരസിനെയാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങള്‍ക്കും അടിമയാകുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്‌സ് ഫീല്‍ഡ് റിക്കവറി സര്‍വീസസ് മെഡിക്കല്‍ ഡയറക്ടറാണ് ജസ്മീറ്റ്. ആരോഗ്യ സംരക്ഷ, വാട്ടര്‍ ക്വാളിറ്റി, എയര്‍ ക്വാളിറ്റി, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുമെന്ന ഉറപ്പാണ് കൗര്‍ തിരഞ്ഞെടുപ്പിനു മുമ്പു വോട്ടര്‍മാര്‍ക്ക് നല്‍കിയത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കൗര്‍ പിതാവിന്റെ ബിസിനസില്‍ സഹായിക്കുയും തുടര്‍ന്ന് മെഡിസനില്‍ ബിരുദം നേടുകയുമായിരുന്നു. അമേരിക്കയില്‍ കോവിഡ് വ്യാപകമായപ്പോള്‍ ആതുര ശുശ്രൂഷ രംഗത്ത് ഇവര്‍ നടത്തിയ സേവനങ്ങളെകുറിച്ചു 2021 ലെ ബ്യൂട്ടിഫുള്‍ ബേക്കേഴ്‌സ് ഫീല്‍ഡ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2019 ല്‍ കലിഫോര്‍ണിയ അക്കാദമിക് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് അവാര്‍ഡായ ഹീറോ ഓഫ് ഫാമിലി മെഡുസല്‍ അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.