പാക്കിസ്താൻ : 2023 ഓഗസ്റ്റിൽ പാക്കിFസ്താനിലെ പഞ്ചാബ് പ്രGവിശ്യയിലുള്ള ജരൻവാലയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വീടുകൾക്കും നേരെ നടന്ന വ്യാപകമായ അക്രമങ്ങളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് പരാജയപ്പെട്ടതായി സഭാ നേതൃത്വം ആരോപിച്ചു. അക്രമത്തിൽ വീടും പള്ളിയും തകർക്കപ്പെട്ട ഇരകളിൽ ഒരാളായ റവ. ഖാലിദ് മുഖ്താർ ആണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച വെളിപ്പെടുത്തി രംഗത്തെത്തിയത്. ഒളിവിലുള്ള പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യാനും ഫൈസലാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയോട് ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും മാർച്ച് 31-ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു.
“പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അക്രമത്തിൽ പങ്കെടുത്ത പലരെയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന വീഡിയോ, ഫോട്ടോ തെളിവുകൾ പൊലീസിന് കൈമാറിയിട്ടും അവർ ഒളിവിലുള്ള പ്രതികളെ പിടികൂടാൻ തയ്യാറാകുന്നില്ല. കോടതി വിധിക്ക് ശേഷം പലതവണ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് സംസാരിച്ചെങ്കിലും അവരുടെ ഉറപ്പുകൾ വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണ്,” നിലവിൽ ഫൈസലാബാദിലെ സെന്റ് ജോസഫ് ചർച്ചിന്റെ (പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന റവ. ഖാലിദ് മുഖ്താർ വ്യക്തമാക്കി.
മതനിന്ദ ആരോപിച്ചായിരുന്നു ജരൻവാലയിൽ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടത്. നിരവധി സഭകളും നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകളും അക്രമികൾ തകർക്കുകയോ തീയിടുകയോ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ സമയപരിധി അവസാനിക്കാറായിട്ടും പ്രാദേശിക ഭരണകൂടവും പൊലീസും പുലർത്തുന്ന ഈ നിസ്സംഗത ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പാകിസ്താനിലെ മനുഷ്യാവകാശ-ന്യൂനപക്ഷ സംരക്ഷണ രംഗങ്ങളിൽ ഈ വിഷയം എ വലിയ പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ചർച്ചകൾക്കും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments are closed.