ന്യൂഡൽഹി : ഐഎസ്ആർഒയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 (ജിസാറ്റ്-എൻ2) വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ സ്പേസ് എക്സിൻ്റെ ഫാല്‍ക്കണ്‍-9 റോക്കറ്റാണ് ജിസാറ്റുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.
34 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേർന്നു. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങള്‍ നല്‍കാൻ ജിസാറ്റ്-20 സഹായിക്കും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.
