Ultimate magazine theme for WordPress.

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചു

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചു. പാകിസ്ഥാന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്.

കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവരം വ്യക്തമാക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സമുദ്ര അതിര്‍ത്തിയിലെ നോ ഫിഷിങ് സോണില്‍ നിന്ന് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം. മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്ഥാന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടർന്ന് പിടിച്ച് മോചിപ്പിക്കുകയായിരുന്നു.

Sharjah city AG

Comments are closed.