മോസ്‌കോ : അമേരിക്ക ഉക്രെയ്‌ന് നൽകിയ ദീര്‍ഘ ദൂര മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ അനുമതി അപകടകരമാണെന്ന് റഷ്യ. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോയാണ് ഇപ്രകാരം പറഞ്ഞത്.
‘ഈ തീരുമാനം അശ്രദ്ധവും അപകടകരവുമാണ്, ഈ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിത്തത്തിന്റെ നിലവാരത്തിലുള്ള ഗുണപരമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതാണ്,’ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എരിതീയിലേക്ക് എണ്ണ ഒഴിക്കാനും സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാനുമാണ് വാഷിംഗ്ടണില്‍ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്ന ഭരണകൂടം സ്വാഭാവികമായും ശ്രമിക്കുന്നതെന്ന് പെസ്‌കോവ് ആരോപിച്ചു.

Comments are closed.