Ultimate magazine theme for WordPress.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ചു

ഗാസ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ചു. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്.

പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ അനുഗമിച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്. അദ്ദേഹം ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും അദ്ദേഹം വിഡിയോയിൽ സംസാരിക്കുന്നുണ്ട്.

Sharjah city AG

Comments are closed.