Ultimate magazine theme for WordPress.

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം: 7 മരണം; 11 പേർക്ക് പരിക്ക്

ഡമാസ്കസ് : സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കയും ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൻ്റെ മെസുസയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്‌ടം ഉണ്ടായി. ആക്രമണത്തെ അപലപിച്ച് സിറിയയുടെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. നടന്നത് ക്രിമിനൽ ആക്രമണം ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു.

Sharjah city AG

Comments are closed.