Ultimate magazine theme for WordPress.

ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി

ഡല്‍ഹി : ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് ‘ബോംബ് ദിസ് ഫ്ലൈറ്റ്’ എന്ന സന്ദേശം കണ്ടെടുത്തത്.

ലാൻഡിംഗിനു ശേഷം വിമാനത്തിൽ പരിശോധന നടത്തി. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 290 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട് യാത്രാ മദ്ധ്യത്തിലാണ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത്.അതേസമയം സന്ദേശം കണ്ടെത്തി ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചെന്നും കമ്പനി വ്യക്തമാക്കിയത്. പരിശോധന പൂർത്തിയായെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നുണ്ട്.

Sharjah city AG

Comments are closed.