ഫലസ്തീന്‍ ജനതയെ ഹുവാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും ഇസ്രായേൽ; അപലപിച്ച് യു.എന്‍
റാമല്ല: വെസ്റ്റ്ബാങ്കിലെ ഹുവാര നഗരത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന ഇസ്രഈല്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ വോള്‍ക്കര്‍ തുര്‍ക്കാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാവും ധനകാര്യ മന്ത്രിയുമായ ബെസല്‍ സ്‌മോട്രിച്ചിന്റെ വിവാദ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇസ്രായേൽ നടപടിയെ അതിക്രമമെന്ന് വിശേഷിപ്പിച്ച യു.എന്‍ പ്രതിനിധി, നഗരത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.