ബെയ്റൂട്ട് : ലെബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
