Ultimate magazine theme for WordPress.

മലിന വായുവിൽ ശ്വാസം മുട്ടി ന്യൂഡല്‍ഹി: പ്രൈമറി സ്‌കൂളുകള്‍ അടച്ചു

ന്യൂഡല്‍ഹി : മലിന വായുവിൽ ശ്വാസം മുട്ടി ന്യൂഡല്‍ഹി. വായുമലിനീകരണം പരിധിവിട്ടതോടെ ന്യൂഡല്‍ഹിയിൽ പ്രൈമറി സ്‌കൂളുകള്‍ (5ാം ക്ലാസ് വരെ)ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി.

മുഖ്യമന്ത്രി അതിഷിയാണ് ഈ അറിയിപ്പ് നൽകിയത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ് ലൈൻ ക്ലാസുകള്‍ നിര്‍ത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും.

Sharjah city AG

Comments are closed.