ഡൽഹി : ഇസ്രായേലിനെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇറാന്റെ ഉന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.
ഇസ്മായിൽ ഹനിയ്യയുടെ മരണത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നത നിലനിക്കുന്ന സാഹചര്യത്തിലാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്.

Comments are closed.