Ultimate magazine theme for WordPress.

ഐ.പി.സി നേര്യമംഗലം സെന്റർ പി.വൈ.പി.എ ക്യാമ്പിനു നാളെ തുടക്കം

 

നേര്യമംഗലം : ഐ.പി.സി. നേര്യമംഗലം സെന്റർ പി.വൈ.പി.എ. യുവജന ക്യാമ്പ് ഓഗസ്റ്റ് ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിയഞ്ച് വരെ കീഴില്ലം ഇവാഞ്ചലിക്കൽ റിട്രീറ്റ് സെന്ററിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. സെന്റർ പ്രസിഡന്റ് പാസ്റ്റർ ഫിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.

‘സമയം വീണ്ടെടുക്കുക’ എന്നതാണ് ചിന്താവിഷയം. പാസ്റ്റർ ഉമ്മൻ പി. ക്ലമന്റ്സൺ, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ മാത്യു വർഗ്ഗീസ്, ഇവാ. പി.സി.ജിബു, ഷാർലെറ്റ് പി. മാത്യു പ്രസംഗിക്കും. പാസ്റ്റർ സോജൻ സി.എസ്., ജീസൺ ജോർജ്ജ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. എറണാകുളം, ഇടുക്കി ജില്ലകളിലെ ഇരുപത്തിയൊന്ന് സഭകളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇവാ. ജെയ്സൺ സാബു, ജോബ് പി. ഏലിയാസ്, ബിബിൻ ബിജു നേതൃത്വം നൽകും.

Sharjah city AG

Comments are closed.