Ultimate magazine theme for WordPress.

ഐപിസി അയർലണ്ട് & ഇയു റീജിയന്റെ 4-മത് വാർഷിക കൺവെൻഷൻ ഒക്ടോബർ 2 മുതൽ

ഡബ്ലിൻ: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) അയർലണ്ട് & EU റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 2, 3, 4 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും.

ഐപിസി അയർലണ്ട് & EU റീജിയൻ പ്രസിഡന്റ് പാ. സി.റ്റി. എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ നിന്നുള്ള പാ. നൂറുദ്ദീൻ മുല്ലയും ഐപിസി നോർത്ത് അമേരിക്കൻ മിഡ്-അറ്റ്ലാന്റിക് റീജിയൻ പ്രസിഡന്റ് റവ. ഡോ. മോനിസ് ജോർജും മുഖ്യപ്രഭാഷകരായിരിക്കും.

റീജിയൻ വൈസ് പ്രസിഡന്റ് പാ. ജിജി എം. വർഗീസ്, സെക്രട്ടറി പാ. സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാ. ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ്, കൺവെൻഷൻ കൺവീനർ പാ. ജോബി സാമുവേൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. ഗാനശുശ്രൂഷ റീജിയൻ ക്വയർ നിർവഹിക്കും.
ഹാർവെസ്റ്റ് ടി.വി. മീഡിയ പാർട്ണറായി പ്രവർത്തിക്കും.
വെള്ളി:
രജിസ്ട്രേഷൻ – വൈകിട്ട് 4.30 മുതൽ
ഉദ്ഘാടന സമ്മേളനവും സുവിശേഷ യോഗവും – വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ
ശനി:
പാസ്റ്റേഴ്സ് മീറ്റിംഗ് – രാവിലെ 9.00 മുതൽ 9.30 വരെ
സുവിശേഷ യോഗം – രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ
ലേഡീസ് ഫെലോഷിപ്പ് / സൺഡേ സ്കൂൾ / PYPA വാർഷിക യോഗങ്ങൾ – ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 5.00 വരെ
സുവിശേഷ യോഗം – വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ
ഞായർ:
സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും – രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ

കൂടുതൽ വിവരങ്ങൾക്ക്:

പാ. സി.റ്റി. എബ്രഹാം – +44 7878 104772
പാ. ജിജി എം. വർഗീസ് – +353 87 069 4257
പാ. സാനു മാത്യു – +353 87 781 8783
പാ. ഷൈൻ മാത്യു – +353 86 265 7681
പാ. ജോബി സാമുവേൽ – +353 89 264 5969

Sharjah city AG

Comments are closed.