Ultimate magazine theme for WordPress.

കേരളത്തിൽ സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറൻ്റീൻ ഒഴിവാക്കാനുള്ള തീരുമാനം ഉടനെ .

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കാനുള്ള ഉടൻ എടുത്തേക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നിരവധി പേർ എത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആലോചന.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കും ക്വാറൻ്റീൻ ഒഴിവാക്കണമെന്ന ആവശ്യവും നേരത്തെ തന്നെ പല ഭാഗത്തുനിന്നും ഉയർന്നു വന്നിരുന്നു.അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ 7 ദിവസത്തെ സമ്പർക്ക രഹിത നിരീക്ഷണം നിർദേശിച്ചിട്ടുണ്ട്, മാത്രമല്ല നിർബന്ധിത കോവിഡ് ടെസ്റ്റുമുണ്ട്.

നിലവിൽ ഏഴു ദിവസത്തിനകം തിരിച്ച് പോകുന്നവർക്ക് ക്വാറൻ്റീൻ ഇല്ല.
അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറൻറീൻ നിബന്ധനകളിൽ മാറ്റമുണ്ടാകില്ല.

Sharjah city AG

Comments are closed.