Ultimate magazine theme for WordPress.

ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽ നിന്നും സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

മനാമ:ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു.ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. മുംബൈയിൽനിന്ന്​ ഇൻഡിഗോ ആഭ്യന്തര സർവീസ്​ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്​റൈനിൽനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയും എന്നതാണ്​ സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്​ രണ്ടിലെത്തിയാണ്​ ആഭ്യന്തര റൂട്ടുകളിലേക്ക്​ യാത്ര ചെയ്യേണ്ടത്​.

Leave A Reply

Your email address will not be published.