ചെന്നൈ : ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2026 അവസാനത്തോടെ നടത്തുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ്. ഐഐടി ഗുവാഹത്തിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇസ്രോ ചെയര്‍മാന്‍.
നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റര്‍ പരിധിയില്‍ അയക്കുന്നതാണ് പദ്ധതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇവരെ സുരക്ഷിതമായി ഇറക്കുകയും ചെയ്യും. നാല് വര്‍ഷമായി ഗഗന്‍യാന്‍ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നു. റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ഘട്ട പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് ശേഷമാകും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക.
