തായ്‌ലൻഡ് : പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്കയക്ക് ദാരുണാന്ത്യം. തായ്ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
34 വയസ്സുകാരിയായ കാമില കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദ്വീപിലെത്തിയത്. കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിൽ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്‌ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു.

Comments are closed.