ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 50-ാം സ്ഥാനം. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചിക പ്രകാരമാണ് റിപ്പോർട്ട്.
84 .7 സ്കോറുമായി അൻഡോറയാണ് ഒന്നാം സ്‌ഥാനത്ത്. രണ്ടാമത്തെ രാജ്യമായി യുഎഇയും ഖത്തർ മൂന്നും ഒമാൻ അഞ്ചും സ്‌ഥാനങ്ങൾ നേടി. സർക്കാർ സർവേകളുടെ മാതൃകയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശാസ്ത്രീയമായി ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡേറ്റ തയ്യാറാക്കിയിരിക്കുന്നത്.
