Ultimate magazine theme for WordPress.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം കരസ്ഥമാക്കി ഇന്ത്യ

ഡൽഹി : സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇക്കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം, ടാറ്റാ മോട്ടോഴ്സും മറ്റു വാഹനനിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാനഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍, നാലാം പാദത്തിലെ കണക്കുകള്‍ പുറത്തുവിടുന്നതോടെ, ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, വാഹന വിപണിയിലെ എക്കാലത്തെയും സാന്നിധ്യമായ ജപ്പാന്‍ 4,201,321 വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2021- ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് 2022- ല്‍ രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.