ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്
ന്യൂഡൽഹി: ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചതിൽ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മുലംഉള്ള മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെങ്കില്‍ മരണങ്ങളിലെ കുറവ് 19 ശതമാനം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 25 വരെയുളള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്.
