സി ഇ എം നോർത്ത വെസ്റ്റ് റീജിയൻ 2021-23 പ്രവർത്തന ഉത്‌ഘാടനം
ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന്റെ 2021-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും നാളെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്യും. ജോയൽ സ്റ്റീഫൻ മുംബൈ ആരാധനയ്ക്ക് നേതൃത്വം നൽകും. സിസ്റ്റർ പെർസിസ് ജോൺ ഡൽഹി മുഖ്യ അതിഥി ആയിരിക്കും.
