Ultimate magazine theme for WordPress.

മധ്യപ്രദേശിൽ പ്രാർത്ഥനക്കിടെ അറസ്റ്റു ചെയ്യപ്പെട്ട നാല് സുവിശേഷകർക്കും ജാമ്യം

ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോറിൽ ജനു.12 ന് പ്രാർത്ഥനക്കിടെ അറസ്റ്റു ചെയ്യപ്പെട്ട നാല് സുവിശേഷകർക്കും ജാമ്യം ലഭിച്ചു. ഇന്ന് അവർ മോചിതരാകും.

ഭോപ്പാലിൽ നിന്നും 40 കിലോമീറ്റർ അകലെ സീഹോറിൽ സഭാ വിശ്വാസികളുടെ വീട്ടിൽ പ്രാർഥന നടത്തുന്നതിനിടയിലാണ് 10 ദിവസം മുൻപ് അസംബ്ലീസ് ഓഫ് ഗോഡിന്റെ പാസ്റ്റർമാരായ തങ്കരാജൻ, തേജ്‌സിംങ്, രാജാറാം, സുനിൽ എന്നിവർ അറസ്റ്റ് ചെയ്യപ്പെടുന്നത്. മധ്യപ്രദേശ് മതം മാറ്റ നിയമപ്രകാരം പോലീസ്‌ അറസ്റ്റ് ചെയ്തു ഇവരെ സീ ഹോർ ജയിയിലിലാണ് അടച്ചിരുന്നത്.

പോലീസ് സ്റ്റേഷനിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ കൂട്ടമായി വന്നു മനോഹർ എന്ന വിശ്വാസിയെ ഭീഷണിപ്പെടുത്തി ത ത നാക്ക് പണം വാഗ്‌ദാനം ചെയ്തു ക്രിസ്ത്യാനിയാക്കുന്നുവെന്നു പരാതി കൊടുപ്പിച്ച ശേഷം അതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയത്. സ്വമേധയാ കേസ് എടുത്തുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ അവർ പ്രചരിപ്പിക്കുന്ന വീഡിയോയിൽ മനോഹർ എന്ന വ്യക്തിയോ, പൊലീസോ അല്ല, ഞങ്ങളാണ് ചെയ്തെന്നു ബജ്‌രംങ്കികൾ അവകാശപ്പെടുന്നു. ആദ്യം ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്

1 Comment
  1. EstellaS says

    Very interesting points you have observed, appreciate it for posting.Blog monry

Leave A Reply

Your email address will not be published.