Ultimate magazine theme for WordPress.

യു.എ.ഇയിൽ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു

ദുബായ് : യുഎഇയിൽ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. നിശ്ചിത തസ്‌തികകൾ സ്വദേശികൾക്കു മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ‘ അധ്യാപകർ ‘ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്‌കൂളുകളിൽ നിയമിക്കാനാണ് പദ്ധതി.

കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്കു പുറമെ സ്‌കൂൾ അഡ്‌മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

Sharjah city AG
Leave A Reply

Your email address will not be published.